My Journeys https://myjourneys.in/ Wed, 28 Aug 2024 03:26:57 +0000 en-US hourly 1 https://wordpress.org/?v=6.6.1 ഈ ദ്വീപുകളിലേക്ക് സഞ്ചരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട https://myjourneys.in/2024/08/28/freevisa-indian/ https://myjourneys.in/2024/08/28/freevisa-indian/#respond Wed, 28 Aug 2024 03:26:57 +0000 https://myjourneys.in/?p=1079 നാമെല്ലാം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് . എന്നാല്‍ വിസ, ചിലവ് എന്നിവയാണ് പലപ്പോഴും പ്രധാന തടസ്സം. എന്നാല്‍ വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ചില ദ്വീപ് രാജ്യങ്ങളില്‍ സഞ്ചരിക്കാം. അതായത്

The post ഈ ദ്വീപുകളിലേക്ക് സഞ്ചരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട appeared first on My Journeys.

]]>
നാമെല്ലാം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് . എന്നാല്‍ വിസ, ചിലവ് എന്നിവയാണ് പലപ്പോഴും പ്രധാന തടസ്സം. എന്നാല്‍ വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ചില ദ്വീപ് രാജ്യങ്ങളില്‍ സഞ്ചരിക്കാം. അതായത് കീശ വലിയ രീതിയില്‍ ചോരാതെ പോയിവരാം എന്നര്‍ത്ഥം. ഏതൊക്കെയാണ് ആ സുന്ദരമായ ദ്വീപ് രാജ്യങ്ങള്‍ എന്ന് നോക്കാം.

മൗറീഷ്യസ്

 

ഇന്ത്യന്‍ മഹാസമുദ്രത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപ് രാഷ്ട്രമാണ് മൗറീഷ്യസ്. കാണാന്‍ അതിഗംഭീരം. മനോഹരമായ ബീച്ചുകളാല്‍ സമ്പന്നമാണ് ഈ കൊച്ചുരാജ്യം. ഇവിടുത്തെ നിലംകാണുന്ന തെളിഞ്ഞ ജലവും പവിഴപ്പുറ്റുകളും വിശ്വപ്രസിദ്ധമാണ്.

ശ്രീലങ്ക

ചരിത്രത്താലും പൗരാണികതയാലും സമ്പന്നമാണ് ശ്രീലങ്ക. ഒപ്പം അതിശയകരമായ പ്രകൃതിദൃശ്യങ്ങളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും ഈ ദ്വീപിന് വശ്യമനോഹാരിത സമ്മാനിക്കുന്നു. ആന ഉള്‍പ്പെടെ വന്യജീവികളും ധാരാളം.

സീഷെല്‍സ്

115 ദ്വീപുകള്‍ അടങ്ങുന്ന ഒരു ദ്വീപസമൂഹമാണ് സീഷെല്‍സ്. ആഡംബര റിസോര്‍ട്ടുകളും മികച്ച സ്‌നോര്‍ക്കെല്ലിംഗും ഡൈവിംഗ് വിനോദങ്ങളും ഇവിടെയുണ്ട്. ഇവിടേക്കും ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട.

ജമൈക്ക

ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ആവശ്യമില്ലാത്ത കരീബിയന്‍ ദ്വീപ് രാജ്യമാണ് ജമൈക്ക. വിനോദസഞ്ചാരത്തിന് പേരുകേട്ട രാഷ്ട്രമാണിത്. കരീബിയന്‍ സംസ്‌കാരത്താലും സമ്പന്നം.

ബാര്‍ബഡോസ്

സുന്ദരമായ മണല്‍ ബീച്ചുകള്‍, തെളിഞ്ഞ വെള്ളം, സാംസ്‌കാരിക ചരിത്രം എന്നിവയാല്‍ സമ്പന്നമാണ് ബാര്‍ബഡോസ്. വാട്ടര്‍ സ്പോര്‍ട്സിനുമുതല്‍ മുതല്‍ ഹിസ്റ്റോറിക്കല്‍ എസ്‌കവേഷനുവരെ ഇവിടെ നിരവധി സഞ്ചാരികളാണ് എത്താറുള്ളത്.

 

കുക്ക് ഐലന്‍ഡി

ദക്ഷിണ പസഫിക്കിലെ കുക്ക് ഐലന്‍ഡില്‍ 15 ദ്വീപുകളാണ് ഉള്‍പ്പെടുന്നത്. വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന ഒരു സ്ഥലംകൂടിയാണിത്.

 

ഗ്രനഡ

കിഴക്കന്‍ കരീബിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഭാഗമാണ് ഗ്രനഡ. കരീബിയന്‍ സംസ്‌കാരവും ബീച്ച് ടൂറിസവും കരുത്തേകുന്ന ഗ്രനഡ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത സന്ദര്‍ശനം നല്‍കുന്നു.

The post ഈ ദ്വീപുകളിലേക്ക് സഞ്ചരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട appeared first on My Journeys.

]]>
https://myjourneys.in/2024/08/28/freevisa-indian/feed/ 0
ഇടുക്കിയിൽ മലമുകളിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കുടുങ്ങി https://myjourneys.in/2024/07/13/keralam-idukki-offroad-nalumala/ https://myjourneys.in/2024/07/13/keralam-idukki-offroad-nalumala/#respond Sat, 13 Jul 2024 08:17:42 +0000 https://myjourneys.in/?p=1073 ഇടുക്കിയിൽ മലമുകളിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കുടുങ്ങി; തിരിച്ച് ഇറങ്ങാൻ കഴിയാതെ കിടക്കുന്നത് ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയ 27 വാഹനങ്ങൾ   ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കർണാടകത്തിൽ

The post ഇടുക്കിയിൽ മലമുകളിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കുടുങ്ങി appeared first on My Journeys.

]]>
ഇടുക്കിയിൽ മലമുകളിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കുടുങ്ങി; തിരിച്ച് ഇറങ്ങാൻ കഴിയാതെ കിടക്കുന്നത് ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയ 27 വാഹനങ്ങൾ

 

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കർണാടകത്തിൽ നിന്ന് എത്തിയ 40 അംഗ സംഘത്തിൻറെ 27 വാഹനങ്ങൾ നെടുംകണ്ടത്തിന് സമീപം പുഷ്പകണ്ടത്തെ മലമുകളിലേയ്ക്ക് പോയത്. ഓഫ് റോഡ് ട്രക്കിങ്ങിനായി മലമുകളിൽ എത്തിയപ്പോൾ കനത്ത മഴപെയ്തു. മുൻപരിചയം ഇല്ലാത്തതിനാൽ കനത്ത മഴയിൽ വാഹനം ഇറക്കിക്കൊണ്ട് വരാൻ പറ്റാത്ത സാഹചര്യം ആയി. തുടർന്ന് ഇവർ മലയുടെ താഴെ നടന്നെത്തി പ്രദേശവാസികളോട് സഹായം തേടി. എന്നാൽ കനത്ത മഴ ആയതിനാൽ പ്രദേശവാസികൾ ഇവർക്ക് സമീപത്തെ റിസോർട്ടുകളിൽ താമസ സൗകര്യം ഒരുക്കി നൽകി.

 

ഇന്ന് രാവിലെ ഉടുമ്പൻചോല മോട്ടോർവാഹന വകുപ്പിൽ നാട്ടുകാർ വിവരം അറിയിച്ചു. ഇതേതുടർന്ന് ഓഫീസിൽ നിന്നും ജീവനക്കാർ സ്ഥലത്തെത്തിവാഹനങ്ങൾ താഴേക്ക് ഇറക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മഴക്കാലത്തേക്ക് പ്രദേശത്തേക്ക് ട്രെക്കിങ് ഉൾപ്പെടെയുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് ഇത്തരത്തിൽ വാഹനങ്ങൾ ആയി പോവുകയും മലയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തത്.

The post ഇടുക്കിയിൽ മലമുകളിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കുടുങ്ങി appeared first on My Journeys.

]]>
https://myjourneys.in/2024/07/13/keralam-idukki-offroad-nalumala/feed/ 0
ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍ https://myjourneys.in/2023/08/23/vagamon-glassbridge/ https://myjourneys.in/2023/08/23/vagamon-glassbridge/#respond Wed, 23 Aug 2023 06:39:37 +0000 https://myjourneys.in/?p=1056 വാഗമണ്‍- രാജ്യത്തെ ഏറ്റവും വലിയ കാന്റിലിവര്‍ മോഡലിലുള്ള കണ്ണാടി പാല0  സഞ്ചാരികള്‍ക്ക് തുറന്ന് കൊടുത്തു . 3 കോടി മുടക്കില്‍ സ്വകാര്യ പങ്കാളിത്തോടെയാണ് ഡി.ടി.പി.സിയുടെ കീഴിലുള്ള വാഗമണ്‍

The post ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍ appeared first on My Journeys.

]]>
വാഗമണ്‍- രാജ്യത്തെ ഏറ്റവും വലിയ കാന്റിലിവര്‍ മോഡലിലുള്ള കണ്ണാടി പാല0  സഞ്ചാരികള്‍ക്ക് തുറന്ന് കൊടുത്തു
. 3 കോടി മുടക്കില്‍ സ്വകാര്യ പങ്കാളിത്തോടെയാണ് ഡി.ടി.പി.സിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വന്‍ചര്‍ പാര്‍ക്കില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇവിടെ നിന്നുള്ള കാഴ്ചകളും ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും. വിദേശ രാജ്യങ്ങളില്‍ കണ്ട് വരുന്ന ഈ ആധുനിക വിസ്മയം ഭാരത് മാത വെന്‍ച്വര്‍സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ പേരിലുള്ള കിക്കി സ്റ്റാര്‍സും ഡി.ടി.പി.സി ഇടുക്കിയും ചേര്‍ന്ന് മൂന്ന് മാസമെടുത്താണ് നിര്‍മാണം നടത്തിയത്.
120 അടിയാണ് കണ്ണാടി പാലത്തിന്റെ നീളം. ഒരു തൂണില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയ്ക്കാണ് നിര്‍മാണം. ഭൂമിയില്‍ നിന്ന് 150 അടി ഉയരത്തില്‍ ആണ് സ്ഥിതിചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകര്‍ഷിക്കും വിധമാണ് ഗ്ലാസ് ബിഡ്ജിന്റെ നിര്‍മാണം. ഗ്ലാസിന് മുകളിലൂടെ ഒരേസമയം 30 പേര്‍ക്ക് വരെ പ്രവേശനം സാധ്യമാകും. 500 രൂപയാണ് പാലത്തില്‍ കയറുന്നതിനുള്ള നിരക്കായി പ്രാഥമികമായി നിശ്ചയിച്ചിരിക്കുന്നത്.
ഇത് സഞ്ചാരികള്‍ക്കായി തുറക്കുന്നതോടെ കാന്റിലിവര്‍ മോഡലിലുള്ള ബീഹാറിലെ 80 മീറ്റര്‍ നീളമുള്ള കണ്ണാടിപ്പാലം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഡി.ടി.പി.സി സെന്ററുകളില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന സ്ഥലമാണ് വാഗമണ്‍ മൊട്ടക്കുന്നും അഡ്വന്‍ചര്‍ പാര്‍ക്കും. ഗ്ലാസ് ബ്രിഡ്ജിന് പുറമേ റോക്കറ്റ് ഇജക്ടര്‍, ജയന്റ് സ്വിംഗ്, സിപ്ലൈന്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ബംഗി ട്രംപോലൈന്‍ തുടങ്ങി സാഹസികതയുടെ ലോകം തന്നെയാണ് വാഗമണ്ണില്‍ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ആറ് കോടിയാണ് ഇതിനായി ചിലവാക്കിയത്

The post ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍ appeared first on My Journeys.

]]>
https://myjourneys.in/2023/08/23/vagamon-glassbridge/feed/ 0
തെങ്കാശിയില്‍ പൂക്കാലം.കണ്ണെത്താ ദൂരത്തോളം സൂര്യകാന്തിപൂക്കള്‍ https://myjourneys.in/2023/07/07/thenkashi-sunflower/ https://myjourneys.in/2023/07/07/thenkashi-sunflower/#respond Fri, 07 Jul 2023 10:38:35 +0000 https://myjourneys.in/?p=1053 തെങ്കാശി: തെങ്കാശിയില്‍ വീണ്ടും പൂക്കാലം.കണ്ണെത്താ ദൂരത്തോളം സൂര്യകാന്തിപൂക്കള്‍ മഞ്ഞപരവതാനി വിരിച്ച കാഴ്ച കാണുവാന്‍ കേരളത്തില്‍ നിന്നും സഞ്ചാരികളുടെ ഒഴുക്കാണ്.സാധാരണയായി സുന്ദരപാണ്ഡ്യപുരത്താണ് ആദ്യം പൂക്കളുണ്ടാകുന്നതെങ്കില്‍ ഇത്തവണ സുറണ്ടൈ ആയികുടിയില്‍

The post തെങ്കാശിയില്‍ പൂക്കാലം.കണ്ണെത്താ ദൂരത്തോളം സൂര്യകാന്തിപൂക്കള്‍ appeared first on My Journeys.

]]>
തെങ്കാശി: തെങ്കാശിയില്‍ വീണ്ടും പൂക്കാലം.കണ്ണെത്താ ദൂരത്തോളം സൂര്യകാന്തിപൂക്കള്‍ മഞ്ഞപരവതാനി വിരിച്ച കാഴ്ച കാണുവാന്‍ കേരളത്തില്‍ നിന്നും സഞ്ചാരികളുടെ ഒഴുക്കാണ്.സാധാരണയായി സുന്ദരപാണ്ഡ്യപുരത്താണ് ആദ്യം പൂക്കളുണ്ടാകുന്നതെങ്കില്‍ ഇത്തവണ സുറണ്ടൈ ആയികുടിയില്‍ ആണ് ഇത്തവണ സൂര്യകാന്തി പൂത്തിരിക്കുന്നത്.

 

The post തെങ്കാശിയില്‍ പൂക്കാലം.കണ്ണെത്താ ദൂരത്തോളം സൂര്യകാന്തിപൂക്കള്‍ appeared first on My Journeys.

]]>
https://myjourneys.in/2023/07/07/thenkashi-sunflower/feed/ 0
വനത്തിനുള്ളിലൂടെ ഒരു വിസ്മയ യാത്ര https://myjourneys.in/2023/05/16/parambikulam-jaisalkalambadi/ https://myjourneys.in/2023/05/16/parambikulam-jaisalkalambadi/#respond Tue, 16 May 2023 07:48:22 +0000 https://myjourneys.in/?p=1049 വനത്തിനുള്ളിലൂടെ ഒരു വിസ്മയ യാത്ര സുഹൃത്തുക്കളുടെ കൂടെയുള്ള യാത്രകൾ എന്നും ഒരു ഹരമാണ്, സുഹൃത്തുക്കളിൽ അധികം പേരും പ്രവാസികളായതിനാൽ അവര് നാട്ടിലെത്തുമ്പോൾ പറയും “എങ്ങോട്ടേലും ഒന്നു പോണ്ടേ

The post വനത്തിനുള്ളിലൂടെ ഒരു വിസ്മയ യാത്ര appeared first on My Journeys.

]]>
വനത്തിനുള്ളിലൂടെ ഒരു വിസ്മയ യാത്ര

സുഹൃത്തുക്കളുടെ കൂടെയുള്ള യാത്രകൾ എന്നും ഒരു ഹരമാണ്, സുഹൃത്തുക്കളിൽ അധികം പേരും പ്രവാസികളായതിനാൽ അവര് നാട്ടിലെത്തുമ്പോൾ പറയും “എങ്ങോട്ടേലും ഒന്നു പോണ്ടേ എല്ലാവർക്കും ഒഴിവ് കിട്ടിയിട്ട് പോകൽ നടക്കൂല, ഇള്ളോൽ പോകാ എന്തേ അന്റെ അഭിപ്രായം ” പലപ്പോഴും കേൾക്കുന്നതാണ് ഈ വർത്താനം , ഇത് ശരിയുമാണ് ലീവ് കിട്ടാത്ത പ്രയാസവും മറ്റു സാങ്കേതിക കാരണങ്ങൾ കൊണ്ടും പല ട്രിപ്പുകളിലും പോകാൻ സാധിച്ചിട്ടില്ലായിരുന്നു, എന്നാൽ ഈ യാത്രയിൽ മേൽപ്പറഞ്ഞ തടസ്സങ്ങൾ എല്ലാം നീക്കി പോകാൻ തന്നെ തീരുമാനിച്ചു.

പാലക്കാട് -പൊള്ളാച്ചി- വഴി ഷോളയാർ – വാൾപ്പാറ- മലക്കപ്പാറ-ആതിരപ്പള്ളി – ഇതായിരുന്നു റൂട്ട് മാപ്പ് , പാലക്കാട് എത്തിയപ്പോൾ പറമ്പിക്കുളത്തുള്ള സുഹൃത്തിന് വിളിച്ചത്, പാലക്കാടെത്തിയിട്ടുണ്ടെങ്കിൽ പറമ്പിക്കുളത്തേക്ക് പോരൂ , ഞാൻ സേതുമടയിൽ ( പറമ്പിക്കുളത്തിനടുത്ത നഗരം 60 km) ഉണ്ടെന്നും ഇവിടെത്തിയാൽ ഒരുമിച്ച് പോകാംമെന്ന സനേഹപൂർവ്വമായ വിളി കേട്ടപ്പോൾ ഞങ്ങൾ റൂട്ടിൽ ചെറിയ മാറ്റം വരുത്തി , വാൾപ്പാറയിൽ ബുക്ക് ചെയ്ത താമസ സൗകര്യങ്ങൾ വിളിച്ച് ക്യാൻസൽ ചെയ്ത് വണ്ടി പറമ്പിക്കുളത്തേക്ക് തിരിച്ചു…..

പാലക്കാട് ജില്ലയിലാണ് പറമ്പിക്കുളം സ്തിഥി ചെയ്യുന്നതെങ്കിലും കേരളത്തിൽ നിന്ന് നേരിട്ട് അങ്ങോട്ട് യാത്ര ചെയ്യാൻ കഴിയില്ല, സ്വകാര്യ വാഹനങ്ങളെ ആ വഴി പ്രവേശിപ്പിക്കില്ല എന്നത് കൊണ്ടാണത്, പാലക്കാട് നിന്ന് പൊള്ളാച്ചി വന്ന് തമിഴ് നാടിന്റെയും കേരളത്തിന്റെയും ചെക്ക് പോസ്റ്റ് കഴിഞ്ഞ് വേണം പറമ്പിക്കുളത്തെത്താൻ
വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസ്സം വരാതിരിക്കാനാണ്, വാഹനങ്ങൾ ഇങ്ങനെ തിരിച്ച് വിടുന്നതെന്ന് അറിയാൻ കഴിഞ്ഞത്

പൊള്ളാച്ചി മുതൽ റോഡിന് ഇരുവശവും തണൽ വിരിച്ച് കൊണ്ട് ഒരേ വലിപ്പത്തിലുള്ള പച്ചപ്പ് നിറത്തോടേയുള്ള പുളിമരങ്ങൾ , കണ്ണെത്താത്ത ദൂരത്തോളം നിര നിരയായി കാണുന്ന തെങ്ങിൻ തോട്ടങ്ങളും കണ്ണിന് കുളിർമയേകുന്ന കാഴച്ചയാണ്.
പതിനൊന്ന് മണിയോടെ സേതുമടയിൽ എത്തി ഇനി പറമ്പിക്കുളമെത്തുന്നത് വരെ ഭക്ഷണം കിട്ടില്ല അത് കൊണ്ട് ഇവിടെ നിന്ന് ഊൺ കഴിക്കാം എന്നഭിപ്രായത്തിൽ ഹോട്ടൽ ഗൗരിശങ്കറിൽ നിന്ന് ഒന്നാന്തരം ഊണ്, (ഗുണമേന്മ കൊണ്ടും ആതിഥേയ മര്യാദകൊണ്ടും നല്ല നിലവാരമുള്ള ഹോട്ടൽ) ഞങ്ങൾ എഴു പേരടങ്ങുന്ന സംഘത്തേയും വഹിച്ച് ഇന്നോവ കാർ പറമ്പിക്കുളത്തേക്ക് കുതിച്ചു , 2009 ലാണ്ട് പറമ്പിക്കുളം കടുവ സങ്കേതമായി പ്രഖ്യാപിക്കുന്നത് കടുവ, പുലി,ആന, കരടി, മാൻ, മുതല, കരിങ്കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആവാസ കേന്ദ്രമാണ് പറമ്പിക്കുളം.
തമിഴ് നാടിന്റെയും കേരളത്തിന്റെയും ചെക്ക് പോസ്റ്റ് പിന്നിട്ട് കാട്ടിലൂടെയുള്ള രണ്ട് മണിക്കൂറിലധികം വരുന്ന യാത്ര , വഴിലുടനീളം മയിലുകൾ, മാൻ കൂട്ടങ്ങൾ, കാട്ടുപോത്തുകൾ , ഇവയെ അടുത്ത് നിന്ന് കാണുന്നത് ആദ്യമായിട്ടായിരുന്നു , ചുരം കയറി പറമ്പിക്കുളത്തെത്തുമ്പോൾ ഉച്ചകഴിഞ്ഞു, ഞങ്ങൾക്ക് താമസത്തിനായി വനം വകുപ്പിന്റെ കീഴിലുള്ള ഹെറിറ്റേജ് കോട്ടേജ് തയ്യാറാക്കി വെച്ചിരുന്നു, രാത്രി ഭക്ഷണത്തിനുള്ള സാധനങ്ങൾ വഴിയിൽ (കോങ്ങാട്) നിന്ന് വാങ്ങിയിരുന്നു . ബീഫ് വരട്ടിയതും ചിക്കൻ കറിയും നെയ്ച്ചോറും തയ്യാറാക്കി, അത് കഴിഞ്ഞപ്പോഴെക്കും ഫോറസ്റ്റ് വാച്ചർ എത്തിയിരുന്നു, ഞങ്ങളേയും കൂട്ടി കാട്ടിലേക്ക് , ചെങ്കുത്തനെയുള്ള കയറ്റം കയറി ചെന്നപ്പോൾ മനോഹരമായ ചെറിയ വെള്ളച്ചട്ടം അത് കണ്ട് മടങ്ങുമ്പോൾ വഴിയിലുടനീളം മാനിന്റെയും കാട്ടുപോത്തുകളുടെയും കൂട്ടങ്ങൾ കൗതുക കാഴച്ചകളായി. തിരികെ കോട്ടേജിലെത്തി ഫ്രഷായി ഭക്ഷണവും കഴിച്ച് വന്യ മൃഗങ്ങളെ തേടി കാടിന്റെ ഉള്ളിലേക്ക് , മൃഗങ്ങളുടെ സഞ്ചാര പാതകളും ആനത്താരകളുമെല്ലാം കൃത്യമായി അറിയുന്നവരാണ് ഫോറസ്റ്റ് വാച്ചർമാർ റോഡിനിരുവശവും മാനുകളുടെയും കാട്ടു പോത്തുകളുടെയും മ്ളാവുകളുടെയും എണ്ണിയാലൊടുങ്ങാത്ത കൂട്ടങ്ങൾ ഇടക്ക് രണ്ടിടത്ത് ആനക്കൂട്ടങ്ങളും 30 കിലോമീറ്ററോളം സഞ്ചരിച്ച് തിരികെ താമസസ്ഥലത്തേക്ക് ,

. മണിക്കൂറുകളോളമുള്ള ബഡായിക്ക് ശേഷം പാതിരയും കഴിഞ്ഞു ഉറക്കത്തിലേക്ക് ……

5 മണിക്ക് തന്നെ എണീറ്റ് പുറത്തിറങ്ങിയപ്പോൾ മുറ്റത്ത് ആനപിണ്ടം കണ്ടു അന്ധാളിച്ച് നിൽക്കുമ്പോഴാണ് തൊട്ടടുത്തുള്ള പോലീസ് സറ്റേഷനിലെ കൂട്ടുകാരന്റെ സുഹൃത്തുകൂടിയായ സി.പി.ഒ ബാബു സർ വന്ന് പറഞ്ഞത് രാത്രി 2.30 ന് കോട്ടേജിന്റ മുറ്റത്ത് ആനക്കൂട്ടം ഉണ്ടായിരുന്നെന്നും നിങ്ങളെ വിളിക്കാൻ ശ്രമിച്ചു കിട്ടിയില്ല എന്ന് പറഞ്ഞു ( അവിടെ BSNL മാത്രമെ റേഞ്ച് കിട്ടൂ )

സുലൈമാനിയും തേടി തൊട്ടടുത്ത പറമ്പിക്കുളം അങ്ങാടിയിലേക്ക് ( ഒരു സ്തൂപവും ടൂറിസ്റ്റ ഇൻഫർമേഷൻ കൗണ്ടറും 4-5 കടകൾ , കുറച്ച് വീടുകൾ മാത്രമുള്ള കാടിന്റെ നടുവിലെ അങ്ങാടി.തമിഴ്നാട് -കേരള RTC കൾ ഇവിടെ വരെ എത്തും) അവിടെയുള്ള ചായക്കടയിൽ നിന്ന് ചായയും ബർക്കിയും കഴിച്ച് എല്ലാവരും അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പ്, അപ്പോഴെക്കും ഞങ്ങളുടെ വഴികാട്ടി എത്തി അവരോടൊപ്പം ആളിയാർ ഡാമിലേക്ക് , നിറഞ്ഞ് നിൽക്കുന്ന ഡാമിന്റെ പുലർച്ചെയുള്ള കാഴ്ച്ചയും പ്രകൃതിയുടെ പച്ചപ്പും ഒത്ത് ചേർന്നപ്പോൾ അത് കണ്ണിന് കുളിരേകുന്ന കാഴച്ചയായി ,തിരികെ ഫോറസ്റ്റ് കാന്റീനിലേക്ക് (Parambiyar Cafe) അവിടെ നിന്ന് ദോഷയും ചട്ട്നിയും ചൂടു ചായയും കുടിച്ച് തൊട്ടടുത്ത എക്കോ ഷോപ്പിൽ നിന്ന് തേനും മറ്റു കാട്ടുൽപന്നങ്ങളും വാങ്ങി
ഞങ്ങളുടെ ആതിഥേയ സുഹൃത്തിനോടു യാത്ര പറഞ്ഞ് ചുരമിറങ്ങാൻ തുടങ്ങി,
ഏഷ്യയിലെ ഏറ്റവും വലിയ തേക്കുമരമായ
” കന്നിമരം ” പറമ്പിക്കുളത്താണ് പക്ഷേ അവിടെക്കുള്ള പാലം തകർന്നതിനാൽ അത് കാണാൻ സാധിച്ചില്ല.

സമയം രാവിലെ 11 മണി മുമ്പിലേക്കുള്ള കാഴ്ച്ച മറച്ച് കൊണ്ട് കനത്ത കോട മഞ്ഞും കൂടെ തണുപ്പും ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന നിസാറ് അതിനെയെല്ലാം അതിജീവിച്ച് ഞങ്ങളെ ചുരമിറക്കി, ഒരു രാത്രിയും പകലും പിന്നിട്ട് ഞങ്ങൾ ഷോളയാർ വാൾപ്പാറ ലക്ഷ്യമാക്കി തമിഴ് നാടിന്റെ ഗ്രാമീണ വീഥികളിലൂടെ ( എളുപ്പ വഴി) നീങ്ങി, മലയാളികളെ കുടിപ്പിക്കാൻ വേണ്ടിയുള്ള ഇളനീർ കൃഷിയുടെ തെങ്ങിൻ തോപ്പുകളും, മാവിൻ തോട്ടവും കനാലുകളുമെല്ലാമുള്ള സുന്ദര കാഴ്ച്ചയും കണ്ട് വാൾപ്പാറയിലേക്ക് 40 വളവുകളുള്ള ചുരവും അതിന്റെ മുകളിൽ നിന്ന് കാണുന്ന മനോഹരമായ കാഴ്ച്ചകളും കാണാൻ സമയം മതിയായില്ല, മണിക്കൂറുകളോളമുള്ള ചുരം യാത്ര എത്തിച്ചേർന്നത് അതി മനോഹരമായ വാട്ടർഫാൾസിലേക്ക് (സ്ഥലത്തിന്റെ പേരാണ് വാട്ടർ ഫാൾസ്) റോഡിനിരുവശവും തേയില തോട്ടങ്ങളും റോഡരികിലുള്ള മനോഹരമായി ഡിസൈൻ ചെയ്ത് വെച്ച ചെടികളും യാത്രയെ ഹരം കൊള്ളിക്കുന്നതാണ് സമയക്കുറവ് വലിയൊരു പ്രയാസമായി തോന്നി ( 6 മണിക്ക് മുമ്പ് മലക്കപ്പാറ ചെക്ക് പോസ്റ്റം കടന്ന് പോകണം ) മൂന്നര മണിയോടെ മലക്കപ്പാറ ടൗണിലെത്തി ഉച്ചഭക്ഷണം കഴിച്ച് കാഴച്ചകൾ കണ്ട് വീണ്ടും കാടിനകത്ത് കൂടിയുള്ള യാത്ര വാഴച്ചാൽ ഫോറസ്റ്റ ഡിവിഷന് കീഴിലുള്ള മേഖലയിലൂടെ വാഴച്ചാൽ – ആതിരപ്പള്ളി വെള്ളച്ചാട്ടങ്ങൾ ലക്ഷ്യമാക്കി മുന്നോട്ട് വഴിയിലുടനീളം വന്യമൃഗങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ബോർഡുകൾ കാണാം പ്രതീക്ഷയോടെ മുന്നോട്ട് പോകുമ്പോൾ റോഡിന്റെ വലതു വശം ചേർന്ന് ഈറ്റ മുള ഒടിയുന്ന ശബ്ദം കേട്ട് വാഹനം നിറുത്തി താഴെക്ക് നോക്കുമ്പോൾ ആനക്കൂട്ടത്തെയാണ് മുന്നിൽ കണ്ടത് ഞങ്ങളെ കണ്ടപ്പോൾ തന്നെ കുട്ടിയാനകളെ തളളി മുന്നോട്ട് നീക്കി തൊട്ടടുത്ത പുഴയിലേക്ക് ആനകൾ നടന്ന് നീങ്ങി അത് ക്യാമറയിൽ പകർത്തി അവിടെ നിന്ന് കുതിച്ച് വാഴച്ചാൽ – ആതിരപ്പള്ളി വെള്ളച്ചാട്ടങ്ങളിൽ കുറച്ച് സമയം ചിലവാക്കി ചെറിയ ഷോപ്പിംഗും ചൂടു ചായയും കുടിച്ച് ചാലക്കുടി -തൃശൂർ വഴി നാട്ടിലേക്ക് , ഏറെ സന്തോഷം നിറഞ്ഞ മറക്കാനാവാത്ത ഈ ദ്വിദിന യാത്ര അവസാനിച്ച് വീട്ടിലെത്തുമ്പോൾ സമയം രാത്രി 12 മണി കഴിഞ്ഞിരുന്നു

പറമ്പിക്കുളം ഒരു വിസ്മയമാണ്, കോഴിക്കൂട്ടങ്ങളെപ്പോലെ മയിലുകളെ കാണാം, ഞങ്ങൾ താമസിച്ച കോട്ടേജിനു മുന്നിൽ അതിരാവിലെ മാൻ കൂട്ടം മേഞ്ഞ് നടക്കുന്നു പോകുന്ന വഴികളിലെല്ലാം തൊട്ടും തൊടാതെയും മയിലുകളും മാനുകളും മനുഷ്യനെ കാണുന്നത് അവക്ക് പുതിയ കാര്യമല്ല പക്ഷേ ഞങ്ങളാണ് അവയെ കണ്ട് മിഴിച്ച് നിന്നത്.

കാടിനെയും മൃഗങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് മലിനീകരണമില്ലാത്ത ഇടം തേടുന്നവർക്ക് സന്തോഷത്തോടെ തിരിക്കാൻ പറ്റിയ വിനോദ സഞ്ചാര കേന്ദ്രമാണ് പറമ്പിക്കുളം

✒ ജൈസൽ കാളമ്പാടി

The post വനത്തിനുള്ളിലൂടെ ഒരു വിസ്മയ യാത്ര appeared first on My Journeys.

]]>
https://myjourneys.in/2023/05/16/parambikulam-jaisalkalambadi/feed/ 0
ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറക്കും https://myjourneys.in/2023/04/01/iravikulam-open/ https://myjourneys.in/2023/04/01/iravikulam-open/#respond Sat, 01 Apr 2023 01:28:42 +0000 https://myjourneys.in/?p=1044 ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറക്കും വരയാടുകളുടെ പ്രസവകാലത്തെത്തുടർന്ന് അടച്ചിട്ടിരുന്ന രാജമല ഇരവികുളം ദേശീയോദ്യാനം രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ഏപ്രിൽ ഒന്നിന് തുറക്കും. ഫെബ്രുവരി ഒന്നിനാണ് ഉദ്യാനം

The post ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറക്കും appeared first on My Journeys.

]]>
ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറക്കും

വരയാടുകളുടെ പ്രസവകാലത്തെത്തുടർന്ന് അടച്ചിട്ടിരുന്ന രാജമല ഇരവികുളം ദേശീയോദ്യാനം രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ഏപ്രിൽ ഒന്നിന് തുറക്കും.
ഫെബ്രുവരി ഒന്നിനാണ് ഉദ്യാനം അടച്ചത്. ഉദ്യാനം അടച്ചതോടെ രാജമലയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ 102 വരയാടിൻ കുഞ്ഞുങ്ങളാണ് രാജമലയിൽ പിറന്നത്.
ഇടവേളയ്ക്കുശേഷം സഞ്ചാരികൾക്കായി തുറക്കുന്ന രാജമലയിൽ പുതിയ കഫറ്റേരിയ, സെൽഫി പോയിന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. അഞ്ചാംമൈലിൽ പുതുതായി സ്ഥാപിക്കുന്ന പന്നൽച്ചെടി ശേഖരത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.

The post ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറക്കും appeared first on My Journeys.

]]>
https://myjourneys.in/2023/04/01/iravikulam-open/feed/ 0
ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിംഗ് താൽക്കാലികമായി നിർത്തി https://myjourneys.in/2023/03/13/ezharakundu-visiting-ban/ https://myjourneys.in/2023/03/13/ezharakundu-visiting-ban/#respond Mon, 13 Mar 2023 01:32:04 +0000 https://myjourneys.in/?p=1041 ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിംഗ് താൽക്കാലികമായി നിർത്തിb കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഏഴരക്കുണ്ട് റിഫ്രഷ്മെൻ്റ് സെൻ്റർ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിട്ടതായി ഡിടിപിസി സെക്രട്ടറി പത്ര കുറിപ്പിൽ

The post ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിംഗ് താൽക്കാലികമായി നിർത്തി appeared first on My Journeys.

]]>
ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിംഗ് താൽക്കാലികമായി നിർത്തിb

കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഏഴരക്കുണ്ട് റിഫ്രഷ്മെൻ്റ് സെൻ്റർ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിട്ടതായി ഡിടിപിസി സെക്രട്ടറി പത്ര കുറിപ്പിൽ അറിയിച്ചു. അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സഞ്ചാരികൾക്ക് സെന്ററിലേക്കുള്ള പ്രവേശനവും ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിംഗ് അടക്കമുള്ളവയും നിർത്തിവെച്ചിട്ടുണ്ട്

സെക്രട്ടറി,
ഡിടിപിസി

The post ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിംഗ് താൽക്കാലികമായി നിർത്തി appeared first on My Journeys.

]]>
https://myjourneys.in/2023/03/13/ezharakundu-visiting-ban/feed/ 0
നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി ക്രമീകരണങ്ങൾ https://myjourneys.in/2022/10/21/neelakurinji-newdistriction/ https://myjourneys.in/2022/10/21/neelakurinji-newdistriction/#respond Fri, 21 Oct 2022 03:44:34 +0000 https://myjourneys.in/?p=1039 ഇടുക്കി: ശാന്തൻപാറ-കള്ളിപ്പാറ നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. 1.– പ്രവേശന സമയം രാവിലെ 6.00 മണിമുതൽ വൈകി 4.00 മണി

The post നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി ക്രമീകരണങ്ങൾ appeared first on My Journeys.

]]>
ഇടുക്കി: ശാന്തൻപാറ-കള്ളിപ്പാറ നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

1.– പ്രവേശന സമയം രാവിലെ 6.00 മണിമുതൽ വൈകി 4.00 മണി വരെ

2. നീലക്കുറിഞ്ഞി സന്ദർശിക്കുന്നയാളുകൾ മെയിൻ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക

3.നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്.

4.നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ യാതൊരുകാരണവശാലും പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സാഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.

5. 22-10-22,23-1022,24-10-22 തിയതികളിൽ ,മൂന്നാർ ,അടിമാലി , ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ,ട്രാവലറുകളും പൂപ്പാറ ജംഷനിൽ നിർത്തി ,പ്രത്യേകം തയ്യാറാക്കിയിട്ടുള്ള KSRTC ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകേണ്ടതാണ്.

6.22-10-22,23-1022,24-10-22 തിയതികളിൽ കുമളി, കട്ടപ്പന , നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ,ട്രാവലറുകളും ഉടുംമ്പൻചോല ജംഷനിൽ നിർത്തി ,പ്രത്യേകം തയ്യാറാക്കിയിട്ടുള്ള KSRTC ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ ഉടുംമ്പൻചോല ജംഗ്ഷനിലേക്കും പോകേണ്ടതാണ്.

7. ,മൂന്നാർ ,അടിമാലി , ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികൾ അല്ലാത്തയാളുകൾ പൂപ്പാറ ,മുരിക്കുതൊട്ടി ,സേനാപതി, വട്ടപ്പാറ വഴി പോകേണ്ടതാണ്.

8. കുമളി, കട്ടപ്പന , നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും പൂപ്പാറ ഭാഗത്തേക്ക് വരുന്ന വിനോദ സഞ്ചാരികൾ അല്ലാത്തയാളുകൾ ഉടുംമ്പൻചോല, വട്ടപ്പാറ ,സേനാപതി വഴി പോകേണ്ടതാണ്.

9. നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന എല്ലാ ചെറിയ വാഹനങ്ങളും പോലീസിന്റെ നിർദ്ദേശാനുസരണം പാർക്ക് ചെയ്യേണ്ടതാണ്.

The post നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി ക്രമീകരണങ്ങൾ appeared first on My Journeys.

]]>
https://myjourneys.in/2022/10/21/neelakurinji-newdistriction/feed/ 0
ഇടുക്കിയിലെ മലനിരകളിൽ നീലവസന്തം https://myjourneys.in/2022/10/09/neelakurinji-kallippara-shathanpara/ https://myjourneys.in/2022/10/09/neelakurinji-kallippara-shathanpara/#respond Sun, 09 Oct 2022 17:56:40 +0000 https://myjourneys.in/?p=1035 ഇ​ടു​ക്കി: ഇടുക്കിയിലെ മലനിരകളിൽ നീലവസന്തം.ക​ള്ളി​പ്പാ​റ മ​ല​നി​ര​ക​ളെ നീ​ല​പ്പ​ട്ട​ണി​യി​ച്ച് വീ​ണ്ടു​മൊ​രു നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്തമെത്തിയിരിക്കുകയാണ് . ത​മി​ഴ്‌​നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന  ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളി​പ്പാ​റ മ​ല​നി​ര​ക​ളി​ലാ​ണ് ഇത്തവണ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്ത​ത്.

The post ഇടുക്കിയിലെ മലനിരകളിൽ നീലവസന്തം appeared first on My Journeys.

]]>
ഇ​ടു​ക്കി: ഇടുക്കിയിലെ മലനിരകളിൽ നീലവസന്തം.ക​ള്ളി​പ്പാ​റ മ​ല​നി​ര​ക​ളെ നീ​ല​പ്പ​ട്ട​ണി​യി​ച്ച് വീ​ണ്ടു​മൊ​രു നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്തമെത്തിയിരിക്കുകയാണ് . ത​മി​ഴ്‌​നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന  ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളി​പ്പാ​റ മ​ല​നി​ര​ക​ളി​ലാ​ണ് ഇത്തവണ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്ത​ത്. ശാ​ന്ത​ൻ​പാ​റ​യി​ൽ​നി​ന്ന് മൂ​ന്നാ​ർ-​തേ​ക്ക​ടി സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ ആ​റ് കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ ക​ള്ളി​പ്പാ​റ​യി​ലെ​ത്താം.

ഇ​വി​ടെ​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മ​ല​ക​യ​റി​യാ​ൽ നീ​ല​വ​സ​ന്ത​ത്തി​ന്റെ മായാ​ക്കാ​ഴ്ച​ക​ൾ കാ​ണാം.

2020ൽ ​ശാ​ന്ത​ൻ​പാ​റ​യി​ലെ തോ​ണ്ടി​മ​ല​യി​ലും നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തി​രു​ന്നു. നീ​ല​പ്പ​ട്ട​ണി​ഞ്ഞ് ശീ​ത​കാ​ല​ത്തെ വ​ര​വേ​ൽ​ക്കു​ന്ന ക​ള്ളി​പ്പാ​റ മ​ല​നി​ര​ക​ൾ കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളും എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ കാ​ന​ന​പാ​ത​യി​ലൂ​ടെ​യും പു​ൽ​മേ​ടു​ക​ളി​ലൂ​ടെ​യും സ​ഞ്ച​രി​ച്ചാ​ൽ നീ​ല​വ​സ​ന്ത​ത്തി​ന​രി​കി​ലെ​ത്തിചേരാം

The post ഇടുക്കിയിലെ മലനിരകളിൽ നീലവസന്തം appeared first on My Journeys.

]]>
https://myjourneys.in/2022/10/09/neelakurinji-kallippara-shathanpara/feed/ 0
വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി https://myjourneys.in/2022/10/05/ksrtc-alappuzha-student-tour/ https://myjourneys.in/2022/10/05/ksrtc-alappuzha-student-tour/#respond Wed, 05 Oct 2022 03:10:59 +0000 https://myjourneys.in/?p=1031 ആലപ്പുഴ: വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി. ഇന്നുമുതലാണ് പുതിയ പദ്ധതിക്ക് തുടക്കമാകുന്നത്. സ്കൂളുകളിലെ ടൂറിസം ക്ലബ്ബുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം ക്ലബ്ബുകൾ

The post വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി appeared first on My Journeys.

]]>
ആലപ്പുഴ: വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി. ഇന്നുമുതലാണ് പുതിയ പദ്ധതിക്ക് തുടക്കമാകുന്നത്. സ്കൂളുകളിലെ ടൂറിസം ക്ലബ്ബുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം ക്ലബ്ബുകൾ ഇല്ലാത്ത സ്കൂളുകളിൽ ക്ലബ്ബുകൾ രൂപീകരിക്കാനും ഈ പദ്ധതി മുൻകൈ എടുക്കുന്നുണ്ട്.

കൃഷ്ണപുരം കൊട്ടാരം, കാർട്ടൂണിസ്റ്റ് ശങ്കർ ദേശീയ കാർട്ടൂൺ മ്യൂസിയം, വലിയഴീക്കൽ ബീച്ച്, വലിയഴീക്കൽ പാലം, ലൈറ്റ് ഹൗസ്, കുമാരകോടി, തകഴി സ്മാരകവും മ്യൂസിയവും, കരുമാടിക്കുട്ടൻ, ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും, മുസാവരി ബംഗ്ലാവ് തുടങ്ങിയവയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തുക. 8 മണിക്കൂർ, 12 മണിക്കൂർ എന്നിങ്ങനെയാണ് രണ്ടു പാക്കേജുകൾ. 360 രൂപയാണ് 12 മണിക്കൂർ പാക്കേജിന്റെ ഫീസ്.

കൃഷ്ണപുരം കൊട്ടാരം

പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഇന്ന് കൊട്ടാരം. പുരാവസ്തു മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ഈ കൊട്ടാരം ഇന്നു കാണുന്ന രീതിയിൽ പണികഴിപ്പിച്ചത്. കേരളത്തിൽ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലുപ്പമേറിയ ചുവർചിത്രമായ ‘ഗജേന്ദ്രമോക്ഷം’ ഈ കൊട്ടാരത്തിലാണ്.

കാർട്ടൂണിസ്റ്റ് ശങ്കർ ദേശീയ കാർട്ടൂൺ മ്യൂസിയം

ശങ്കർ വരച്ച കാർട്ടൂണുകളുടെ ശേഖരത്തിനൊപ്പം വരക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവിടെ പ്രദർശനത്തിനുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കാർട്ടൂണുകൾ വരച്ച ശങ്കറിന്റെ ആരാധകരിൽ പ്രധാനി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തന്നെയായിരുന്നു.

വലിയഴീക്കൽ പാലം

തെക്കൻ ഏഷ്യയിലെ ഏറ്റവും നീളമുള്ള ‘ബോ സ്ട്രിങ്’ ആർച്ച് പാലം. 29 സ്പാനുകളുള്ള പാലത്തിന്റെ നിർമാണച്ചെലവ് 146 കോടിയാണ്. 976 മീറ്ററാണു നീളം. പ്രധാന ആകർഷണം, മധ്യഭാഗത്തെ 3 ബോ സ്ട്രിങ് ആർച്ചുകളാണ്. വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ ആയാസരഹിതമായി കടന്നുപോകാവുന്ന തരത്തിലാണു നിർമാണം. ഉദയാസ്തമയം വീക്ഷിക്കാനുള്ള സൗകര്യം പാലത്തിനുമുകളിലുണ്ട്. മുകൾഭാഗത്ത് ഇതിനായി 19 മീറ്റർ വീതിയുണ്ട്. അവിടെനിന്നാൽ അസ്തമയം കാണാം. കടലിന് അഭിമുഖമായുള്ള ന്യൂയോർക്ക് സാൻഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ പെയിന്റിങ് മാതൃകയാക്കിയാണു വലിയഴീക്കൽ പാലത്തിനും നിറം നൽകിയത്.

ലൈറ്റ് ഹൗസ്

രാജ്യത്ത് ആദ്യത്തെ, അഞ്ചു വശങ്ങളോടു കൂടിയ (പെന്റഗൺ) 41.6 മീറ്റർ ഉയരമുള്ള ലൈറ്റ് ഹൗസ് പാലത്തിനക്കരെ വലിയഴീക്കൽ തീരത്താണു സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ലൈറ്റ് ഹൗസുകളിൽ ഉയരത്തിൽ രണ്ടാമതാണിത്.

കുമാരകോടി

തോട്ടപ്പള്ളിക്ക് സമീപമാണ് കുമാര കോടി. കുമാരനാശാന്റെ ശവകുടീരവും പ്രതിമയും സ്മൃതി മണ്ഡപവുമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

തകഴി സ്മാരകവും, മ്യൂസിയവും

പ്രമുഖ മലയാള സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലമാണ് തകഴി സ്മാരകവും മ്യൂസിയവുമായി പ്രവർത്തിക്കുന്നത്. തകഴിക്കു ലഭിച്ച അവാർഡുകൾ, മറ്റു സമ്മാനങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യവസ്തുക്കളും ഇവിടെ പ്രദർശനത്തിനു വച്ചിരിക്കുന്നു. ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠവും രാഷ്ട്രത്തിന്റെ ബഹുമതി ആയ പദ്മഭൂഷൺ സമ്മാനവും കേരള സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരവും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

കരുമാടിക്കുട്ടൻ

അമ്പലപ്പുഴ-തിരുവല്ല റോഡിൽ കരുമാടിയിൽ സ്ഥിതിചെയ്യുന്നഒരു പ്രമുഖ ബുദ്ധ തീർത്ഥാടന കേന്ദ്രമാണ്‌ ‘കരുമാടിക്കുട്ടൻ’. ജില്ലാ ആസ്ഥാനത്തുനിന്ന് തെക്കു കിഴക്കോട്ട് 20 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. പതിനൊന്നാം നൂറ്റാണ്ടിൽ നിർമിതമായ കറുത്ത കരിങ്കല്ലിലുള്ള ഒരു പ്രത്യേക ബുദ്ധ പ്രതിമയാണ് ‘കരുമാടിക്കുട്ടൻ’. ഇന്ന് കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ഈ മണ്ഡപം.

The post വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി appeared first on My Journeys.

]]>
https://myjourneys.in/2022/10/05/ksrtc-alappuzha-student-tour/feed/ 0