ട്രെയിനിൽ ലഗേജ് പരിധിയിൽ കൂടുതലായാൽ ബുക്ക് ചെയ്യണം; റെയിൽവേ

ട്രെയിനിൽ ലഗേജ് പരിധിയിൽ കൂടുതലായാൽ ബുക്ക് ചെയ്യണം; റെയിൽവേ

ന്യൂഡൽഹി: ട്രെയിനിൽ കൂടുതൽ ലഗേജ് കൊണ്ടു പോകുന്നതിന് ഇനി മുതൽ നിർബന്ധമായും അധിക ചാർജ്ജ് നൽകേണ്ടി വരും. ലഗേജ് നിയമങ്ങൾ ഇനി കർശനമായി നടപ്പാക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. അധിക ലഗേജുകൾ കയറ്റുന്നതിനും ഇറക്കുന്നതിനും കൂടുതൽ സമയമെടുക്കുന്നു എന്നതിനാലാണ് ഈ തീരുമാനം.
ലഗേജ് അധികമായാൽ പാർസൽ ഓഫീസിൽ പോയി ലഗേജ് ബുക്ക് ചെയ്യണം. അധിക ലഗേജുമായി ആരെങ്കിലും യാത്ര ചെയ്യുന്നതായി കണ്ടാൽ യാത്രാ ദൂരമനുസരിച്ച് ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സഹയാത്രികർക്കുണ്ടാകുന്ന അസൗകര്യത്തെ കുറിച്ച് എല്ലാവരും ഓർക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
പുതിയ നിയമം അനുസരിച്ച്,
സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യമായി കൊണ്ടുപോകാവുന്നത് 40 കിലോഗ്രാം വരെയാണ്. അതുപോലെ സെക്കൻഡ് ക്ലാസിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 35 കിലോ വരെ ഭാരമുള്ള ലഗേജുകൾ കൊണ്ടു പോകാൻ അനുവാദമുണ്ട്.
അധികതുക നൽകി ഈ പരിധി യഥാക്രമം 80 കിലോഗ്രാം, 70 കിലോഗ്രാം വരെ വർദ്ധിപ്പിക്കാം.
ല​ഗേജ് ബുക്ക് ചെയ്യാതെ അധിക ലഗേജുകളുമായി യാത്ര ചെയ്യുന്നവർ ബാഗേജ് നിരക്കിന്റെ ആറിരട്ടി പിഴ നൽകേണ്ടി വരും.
ല​ഗേജിന്റെ വലുപ്പം പരമാവധി 100 സെ.മീ x 60 സെ.മീ x 25 സെ.മീ ആയിരിക്കണം. എസി 3 ടയർ,
എസി ചെയർ കാർ കമ്പാർട്ടുമെന്റുകളിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ല​ഗേജിന്റെ വലുപ്പം
55 സെന്റീമീറ്റർ x 45 സെന്റീമീറ്റർ x 22.5 സെന്റീമീറ്റർ മാത്രമായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *