മധ്യപ്രദേശിലെ പച്ചപട്ടുടുത്ത സുന്ദരിയായ ചന്ദേരി

ബുന്ദേല്‍ഖണ്ഡിനോടും മാള്‍വയോടും സ്വകാര്യം പറഞ്ഞു നില്‍ക്കുന്ന  പച്ചപട്ടുടുത്ത സുന്ദരിയായ ചന്ദേരി . നൂറ്റാണ്ടിന്‍െറ കഥകള്‍ പറയാനുള്ള  ചന്ദേരി സ്ഥിതി ചെയുന്നത് മധ്യപ്രദേശിലെ അശോക് നഗര്‍ ജില്ലയിലാണ്.  കഴിഞ്ഞുപോയ നാഗരികതകളുടെയും രാജാക്കന്‍മാരുടെ വീര ചരിത്ര കഥകളും പറഞ്ഞുതരുന്ന സ്മാരക സൗധങ്ങളും വശീകരിക്കുന്ന പ്രകൃതി സൗന്ദര്യവും ചന്ദേരിയെ കാഴ്ചകള്‍  കൊണ്ട് കണ്ണിനെ നെഞ്ചോടു ചേര്‍ക്കും. ശാന്തമായി കിടക്കുന്ന തടാകത്തിലേക്ക് പച്ച പട്ടു പുതച്ചു കാല്‍ നീട്ടിവെച്ചു കിടക്കുന്ന കാട് . വിന്ധ്യ പര്‍വത നിരകളില്‍ സ്ഥിതി ചെയ്യുന്ന ചന്ദേരിയിലേക്ക് ജാന്‍സിയില്‍ നിന്ന് 103  കിലോമീറ്ററും ഭോപാലില്‍ നിന്ന് 214 കിലോമീറ്ററുമാണ് ദൂരം. പാറകളില്‍ കൊത്തിയെടുത്ത വിസ്മയ കാഴ്ചകളുടെ നഗരം -11 നൂറ്റാണ്ടിലേ ചന്ദേരി നഗരം സ്ഥാപിതമായിരുന്നുവെന്നാണ് ഇവിടത്തെ ചരിത്ര സ്മാരകങ്ങള്‍ സൂചന നല്‍കുന്നത്. മനോഹര കാഴ്ചകള്‍ക്കൊപ്പം  ഗുജറാത്ത്, സെന്‍ട്രല്‍ ഇന്ത്യ,ഡെക്കാന്‍ എന്നിവിടങ്ങളിലേക്കുള്ള വ്യാപാര മാര്‍ഗവും ആയിരുന്നതിനാല്‍ ഈ നഗരത്തിന്‍െറ നിയന്ത്രണം നിരവധി ഭരണാധികാരികളുടെ കൈവശമായിരുന്നു. പാറകളില്‍ കൊത്തിയെടുത്ത സ്മാരകങ്ങള്‍ വ്യത്യസ്ത കാലഘട്ടങ്ങളിലെ ഇസ്ലാമിക ശില്‍പ്പകലയുടെ ഉദാഹരണങ്ങളാണ്. ജൈനമതസ്ഥരുടെ പ്രധാന കേന്ദ്രം കൂടിയായ ഇവിടം പ്രധാന പട്ടാള ബാരക്ക് കൂടിയാണ്. ആകര്‍ഷണങ്ങള്‍ ചന്ദേരി കോട്ട, രാജാ മഹല്‍, സിംഗ്പുര്‍ പാലസ്, ബഡാ മഹല്‍ തുടങ്ങിയവയാണ് ഈ പൈതൃക നഗരത്തിലെ പ്രധാന കാഴ്ചകള്‍. ജാഗീശ്വരി ദേവിയുടെ ഉല്‍സവത്തിന്‍െറഭാഗമായി വര്‍ഷംതോറും നടത്തുന്ന മേളയാണ് ചാന്ദേരിയുടെ ഏറ്റവും വലിയ ആകര്‍ഷണം. കരകൗശല വസ്തുക്കള്‍ക്കും പേര് കേട്ടതാണ് ഈ നഗരം. ചാന്ദേരിയുടെ മാത്രം പ്രത്യേകതയായ സ്വര്‍ണകരയുള്ള അരികോടുകൂടിയ കൈകൊണ്ട് നെയ്തെടുത്ത സാരിക്ക് സ്വദേശത്തും വിദേശത്തും ആരാധകര്‍ ഏറെയാണ്.

Read more at: https://malayalam.nativeplanet.com/chanderi/#overview

Leave a Reply

Your email address will not be published. Required fields are marked *