നിറവാര്‍ന്ന കാഴ്ചകളുമായി അരുണാചല്‍ പ്രദേശിലെ തവാങ്
തവാങ് കിഴക്കൻ ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന, ഇനിയും പൂര്‍ണ്ണമായും പര്യവേക്ഷണം ചെയ്യപ്പെടാത്ത നഗരമാണ് തവാങ്. ബുദ്ധമതത്തിന്റെ ചരിത്രവും സംസ്കാരവും പരിചയപ്പെടുവാനും അടുത്തറിയുവാനും പറ്റിയ ഒരു യാത്രയാണ് തവാങ്ങിലേക്കുള്ളത്. തവാങ് മൊണാസ്ട്രി, ബ്രഹ്മദുംഗ് ആശ്രമം, ഉർഗെല്ലിംഗ് മൊണാസ്ട്രി, ക്രാഫ്റ്റ് സെന്റർ, തവാങ് വാർ മെമ്മോറിയൽ, ഖിൻമി മഠം എന്നിവ ഇവിടെ കാണാം.