സഞ്ചാരികളെ മാടിവിളിച്ച് മേഘാലയിലെ ഷില്ലോംഗിലെ മനംമയക്കുന്ന കാഴ്ചകള്‍

ഷില്ലോങ് ഏതു കോണുകളില്‍ നിന്നും കയറിച്ചെല്ലുവാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക ഹില്‍ സ്റ്റേഷനാണ് ഷില്ലോങ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വേനൽ അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഷില്ലോംഗ് മികച്ച ഓപ്ഷനാണ്. തിളങ്ങുന്ന തടാകങ്ങൾ, പൈൻ മരങ്ങളുള്ള സമൃദ്ധമായ കുന്നുകൾ, നിഗൂഢമായ വെള്ളച്ചാട്ടങ്ങൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവ ഷില്ലോങ്ങിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. വാർഡ് തടാകം, സ്വീറ്റ് ഫാള്‍സ്, ഷില്ലോങ് കൊടുമുടി, ഖാസി ഹിൽസ്, ഉമിയം തടാകം, എലിഫന്‍റ് ഫാള്‍സ് ലൈറ്റ്ലം മലയിടുക്കുകൾ, മൗജിംബുയിൻ ഗുഹകൾ എന്നിവയാണ് ഇവിടെ കാണേണ്ട കാഴ്ചകള്‍. എലിഫന്‍റ് ഫാള്‍സിലെ വാട്ടര്‍ഫാള്‍ റാപ്പെല്ലിങ്, ഗുഹ പര്യവേക്ഷണം, ബാര ബസാറിൽ ഷോപ്പിംഗ്, ഉമിയാം തടാകത്തിൽ ബോട്ടിംഗ്, ഉമിയാം ലേക്ക് വാട്ടർ സ്പോർട്സ് കോംപ്ലക്‌സിൽ യാച്ച് റൈഡിംഗ് തു‌‌ടങ്ങിയ കാര്യങ്ങള്‍ ഇവിടെ ചെയ്യാം.(Credit.Native planet)

Leave a Reply

Your email address will not be published. Required fields are marked *