ഈ ദ്വീപുകളിലേക്ക് സഞ്ചരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട

നാമെല്ലാം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് . എന്നാല്‍ വിസ, ചിലവ് എന്നിവയാണ് പലപ്പോഴും പ്രധാന തടസ്സം. എന്നാല്‍ വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ചില ദ്വീപ് രാജ്യങ്ങളില്‍ സഞ്ചരിക്കാം. അതായത് കീശ വലിയ രീതിയില്‍ ചോരാതെ പോയിവരാം എന്നര്‍ത്ഥം. ഏതൊക്കെയാണ് ആ സുന്ദരമായ ദ്വീപ് രാജ്യങ്ങള്‍ എന്ന് നോക്കാം.

മൗറീഷ്യസ്

 

ഇന്ത്യന്‍ മഹാസമുദ്രത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപ് രാഷ്ട്രമാണ് മൗറീഷ്യസ്. കാണാന്‍ അതിഗംഭീരം. മനോഹരമായ ബീച്ചുകളാല്‍ സമ്പന്നമാണ് ഈ കൊച്ചുരാജ്യം. ഇവിടുത്തെ നിലംകാണുന്ന തെളിഞ്ഞ ജലവും പവിഴപ്പുറ്റുകളും വിശ്വപ്രസിദ്ധമാണ്.

ശ്രീലങ്ക

ചരിത്രത്താലും പൗരാണികതയാലും സമ്പന്നമാണ് ശ്രീലങ്ക. ഒപ്പം അതിശയകരമായ പ്രകൃതിദൃശ്യങ്ങളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും ഈ ദ്വീപിന് വശ്യമനോഹാരിത സമ്മാനിക്കുന്നു. ആന ഉള്‍പ്പെടെ വന്യജീവികളും ധാരാളം.

സീഷെല്‍സ്

115 ദ്വീപുകള്‍ അടങ്ങുന്ന ഒരു ദ്വീപസമൂഹമാണ് സീഷെല്‍സ്. ആഡംബര റിസോര്‍ട്ടുകളും മികച്ച സ്‌നോര്‍ക്കെല്ലിംഗും ഡൈവിംഗ് വിനോദങ്ങളും ഇവിടെയുണ്ട്. ഇവിടേക്കും ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട.

ജമൈക്ക

ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ആവശ്യമില്ലാത്ത കരീബിയന്‍ ദ്വീപ് രാജ്യമാണ് ജമൈക്ക. വിനോദസഞ്ചാരത്തിന് പേരുകേട്ട രാഷ്ട്രമാണിത്. കരീബിയന്‍ സംസ്‌കാരത്താലും സമ്പന്നം.

ബാര്‍ബഡോസ്

സുന്ദരമായ മണല്‍ ബീച്ചുകള്‍, തെളിഞ്ഞ വെള്ളം, സാംസ്‌കാരിക ചരിത്രം എന്നിവയാല്‍ സമ്പന്നമാണ് ബാര്‍ബഡോസ്. വാട്ടര്‍ സ്പോര്‍ട്സിനുമുതല്‍ മുതല്‍ ഹിസ്റ്റോറിക്കല്‍ എസ്‌കവേഷനുവരെ ഇവിടെ നിരവധി സഞ്ചാരികളാണ് എത്താറുള്ളത്.

 

കുക്ക് ഐലന്‍ഡി

ദക്ഷിണ പസഫിക്കിലെ കുക്ക് ഐലന്‍ഡില്‍ 15 ദ്വീപുകളാണ് ഉള്‍പ്പെടുന്നത്. വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന ഒരു സ്ഥലംകൂടിയാണിത്.

 

ഗ്രനഡ

കിഴക്കന്‍ കരീബിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഭാഗമാണ് ഗ്രനഡ. കരീബിയന്‍ സംസ്‌കാരവും ബീച്ച് ടൂറിസവും കരുത്തേകുന്ന ഗ്രനഡ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത സന്ദര്‍ശനം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *