സഞ്ചാരികളെ കാത്ത് കഴുതുരുട്ടിയിലെ വെഞ്ചർ വെള്ളച്ചാട്ടം
കൊല്ലം ജില്ലയിലെ ആര്യങ്കാവ് പഞ്ചായത്തിൽ കഴുതുരുട്ടി റെയിൽവേ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന മാണിക്യമാണ് വെഞ്ചർ വെള്ളച്ചാട്ടം..വെഞ്ച്ർ എസ്റ്റേറ്റിൽ പൈനാപ്പിൾ കൃഷിചെയ്യുന്ന കുന്നുകൾക്ക് നടുവിലാണ് ഈ സ്വകാര്യ വെള്ളച്ചാട്ടം….
വാഹനം റോഡരികിൽ പാർക്ക് ചെയ്തു ടിക്കറ്റ് കൗണ്ടറിൽ മുതിർന്നവർക്കും 100 രൂപ ടിക്കറ്റ് എടുത്തും കുട്ടികൾക്കും സൗജന്യമായും ഇവിടെ പ്രവേശിക്കാം….
രണ്ട് തട്ടുകളായി ആണ് ഈ വെള്ളച്ചാട്ടം… കുട്ടികൾക്ക് താഴത്തെ ഭാഗത്ത് കുളിക്കാം. മുകൾ ഭാഗത്ത് കുളിക്കാൻ മുതിർന്നവർ മാത്രം പോകുന്നത് ആകും നല്ലത്. അത് അൽപ്പം ബുദ്ധിമുട്ടുള്ള പ്രദേശമാണ്. ഡ്രസ്സിംഗ് റൂമും ഉണ്ട്…
തിരക്കേറിയ കുറ്റാലം വെള്ളച്ചാട്ടത്തിനിടയിൽ, ഈ സ്ഥലം ഒരു മറഞ്ഞിരിക്കുന്ന രത്നമാണ്.. തമിഴ് നാട്ടിൽ നിന്ന് കൂടുതൽ സന്ദർശകർ ഇവിടെ എത്താറുണ്ട്…എസ്റ്റേറ്റ് മാനേജ്മെൻ്റ് അതീവ ശ്രദ്ധയോടെയാണ് വെള്ളച്ചാട്ടം പരിപാലിക്കുന്നത്….