നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി ക്രമീകരണങ്ങൾ

ഇടുക്കി: ശാന്തൻപാറ-കള്ളിപ്പാറ നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

1.– പ്രവേശന സമയം രാവിലെ 6.00 മണിമുതൽ വൈകി 4.00 മണി വരെ

2. നീലക്കുറിഞ്ഞി സന്ദർശിക്കുന്നയാളുകൾ മെയിൻ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക

3.നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്.

4.നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ യാതൊരുകാരണവശാലും പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സാഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.

5. 22-10-22,23-1022,24-10-22 തിയതികളിൽ ,മൂന്നാർ ,അടിമാലി , ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ,ട്രാവലറുകളും പൂപ്പാറ ജംഷനിൽ നിർത്തി ,പ്രത്യേകം തയ്യാറാക്കിയിട്ടുള്ള KSRTC ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകേണ്ടതാണ്.

6.22-10-22,23-1022,24-10-22 തിയതികളിൽ കുമളി, കട്ടപ്പന , നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ,ട്രാവലറുകളും ഉടുംമ്പൻചോല ജംഷനിൽ നിർത്തി ,പ്രത്യേകം തയ്യാറാക്കിയിട്ടുള്ള KSRTC ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ ഉടുംമ്പൻചോല ജംഗ്ഷനിലേക്കും പോകേണ്ടതാണ്.

7. ,മൂന്നാർ ,അടിമാലി , ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികൾ അല്ലാത്തയാളുകൾ പൂപ്പാറ ,മുരിക്കുതൊട്ടി ,സേനാപതി, വട്ടപ്പാറ വഴി പോകേണ്ടതാണ്.

8. കുമളി, കട്ടപ്പന , നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും പൂപ്പാറ ഭാഗത്തേക്ക് വരുന്ന വിനോദ സഞ്ചാരികൾ അല്ലാത്തയാളുകൾ ഉടുംമ്പൻചോല, വട്ടപ്പാറ ,സേനാപതി വഴി പോകേണ്ടതാണ്.

9. നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന എല്ലാ ചെറിയ വാഹനങ്ങളും പോലീസിന്റെ നിർദ്ദേശാനുസരണം പാർക്ക് ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *