കോടയെ പ്രണയിച്ച മാമലകളെ പുണരാം

പൈതല്‍ മലയിലേക്ക്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് വൈതൽമല അഥവാ പൈതൽമല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് വൈതൽമല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കർണ്ണാടക അതിർത്തിയിലായി കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് വൈതൽമല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. വൈതൽ മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ.
പ്രത്യേകതകൾ
– – – – – – – – – — – – –
കട്ടികൂടിയ കോടമഞ്ഞിനാൽ സമൃദ്ധമാണിവിടം. ഇവിടെ അപൂർവമായ ധാരാളം പച്ചമരുന്നുകൾ കാണപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് റെയിൽവെ റീപ്പറുണ്ടാക്കുവൻ ഉപയോഗിച്ചിരുന്ന വയന(Cinnamomum verum) എന്ന മരവും ഇവിടെ കാണപ്പെടുന്നു. വളവില്ലാതെ നീണ്ടു നിവർന്നതാണ് ഇതിന്റെ തടി. വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ഔഷധച്ചെടിയായ അങ്കര എന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ, ശരീരവേദന, കടുത്ത പനി എന്നിവ ഉണ്ടാക്കാവുന്ന ഈ ചെടിയുടെ സമ്പർക്കം ആനകൾ പോലും ഒഴിവാക്കുമത്രേ. ‘അങ്കര’ ആക്കല്ലേ എന്നൊരു നാടൻ ശൈലി ഈ പ്രദേശത്തു് പ്രചാരത്തിലുണ്ടു്.). ഇവയ്ക്കു പുറമേ ആയിരക്കണക്കിന് ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്.
500 വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ഒരു അമ്പലത്തറ ഇവിടെയുണ്ട്. സാഹസികയാത്ര ഇഷ്ടപെടുന്നവർക്ക് പാത്തൻ പാറ വഴി പോകാം. മഴക്കാലത്ത് യാത്ര ദുഷ്കരമാണ്. വൈതൽ ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിൽ കാണപ്പെടുന്നു
എത്തിച്ചേരാനുള്ള വഴി 🚗
– – – – – – – – – — – – – – – – – – –
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ (വൈതൽ) മല.
ജീപ്പ്/കാര്‍/ബൈക്ക്/ബസ്‌ ഒക്കെ പൈതല്‍മല എന്‍ട്രി പോയിന്റ്‌/അടിവാരം വരെ പോകും.
തലശേരിയില്‍ നിന്ന് വരുമ്പോള്‍ കണ്ണൂര്‍/തളിപറമ്പ ഒന്നും പോകേണ്ടത് ഇല്ല…. ഇരുചക്രവാഹനമോ/കാറോ ആണെങ്കില്‍ തലശേരി-ഇരിട്ടി-ഉളിക്കല്‍-പയ്യാവൂര്‍-ചന്ദനക്കാംപാറ-വഞ്ചിയം-വഞ്ചിയം കവല-പൈതല്‍മല ആണ് ഏറ്റവും ഷോര്‍ട്ട്….. ഏറ്റവും വേഗത്തില്‍ പൈതല്‍ അടിവാരത്തില്‍ എത്തിച്ചേരാന്‍ ഈ മാര്‍ഗം ഉപയോഗിക്കാം… അല്ലെങ്കില്‍ തലശേരി-ഇരിട്ടി-പയ്യാവൂര്‍-ചെമ്പേരി-കുടിയനമല-പൊട്ടന്‍പ്ലാവ് -പൈതല്‍അടിവാരം വഴിയും തിരഞ്ഞെടുക്കാം.. കണ്ണൂര്‍-തളിപറമ്പ വഴി സമയം കൊണ്ടും ദൂരം കൊണ്ടും കൂടുതല്‍ ആണ്
ബസിന് ആണ് പൈതല്‍ പോകാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ കണ്ണൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും രാവിലെ ഒരു ബസും ഉച്ചയോട് കൂടി പയ്യന്നൂര്‍ നിന്നും മറ്റൊരു ബസും വൈകിട്ട് തലശേരിയില്‍ നിന്ന് മറ്റൊരു ബസും പൈതല്‍ മലയിലേക്ക് പുറപ്പെടുന്നു.
ഇപ്പോള്‍ ആണ് ഒരു മഴയാത്ര ആസ്വദിച്ച് പൈതല്‍ പോകേണ്ടവര്‍ തിരഞ്ഞെടുക്കുന്ന സമയം.. ചാറ്റല്‍ മഴയും കോടമഞ്ഞും പുല്‍മേടും താണ്ടി ഒരു യാത്ര ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്  എങ്കിൽ വരാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഒന്നുകില്‍ രാവിലെ 8:30യോടെ എത്തിച്ചേരുക ചെക്ക്‌ പോസ്റ്റില്‍ ആളില്ല എങ്കില്‍ കയറിപോകാം തിരികെ വരുമ്പോള്‍ എന്‍ട്രി ഫീ മേടിക്കും… അല്ലെങ്കില്‍ ഉച്ച കഴിഞ്ഞു 2:30യോടെ എത്തിച്ചേര്‍ന്നു വൈകിട്ട് 4 മണി വരെ ചിലവഴിക്കുന്നതും നല്ല അനുഭവമാണ്‌

കെ കെ സുരേന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *