കോട്ടയത്ത് റെയിൽവേ തുരങ്കയാത്ര ഇനി ഓര്‍മ.
കോട്ടയം:കോട്ടയത്ത് റെയിൽവേ തുരങ്കയാത്ര ഇനി ഓര്‍മ.വ്യാഴാഴ്ച രാവിലെ 7.45നുശേഷം തുരങ്കം വഴി യാത്ര നടത്താൻ ഇനി ട്രെയിനുകളില്ല. ഇതോടെ കോട്ടയം റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന തുരങ്കയാത്രകള്‍ ചരിത്രത്തിന്‍റെ ഭാഗമാകും.
കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയിലെ കൗതുകമായിരുന്നു ഈ തുരങ്കയാത്ര. ഇരുട്ടിനൊപ്പം തിരുവനന്തപുരം ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ക്ക് കോട്ടയം റെയില്‍വേ സ്റ്റേഷന് അരികിലെത്തിയെന്ന സിഗ്നല്‍ കൂടിയായിരുന്നു ഇത്.
പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായാണ് തുരങ്കയാത്ര ഒഴിവാക്കുന്നത്.
യാത്ര റൂട്ടില്‍നിന്ന് ഒഴിവാക്കുമെങ്കിലും റെയില്‍വേ സ്‌റ്റേഷന് സമീപവും റബര്‍ ബോര്‍ഡിന് സമീപവുമുള്ള തുരങ്കങ്ങള്‍ നിലനിര്‍ത്താനാണ് റെയില്‍വേയുടെ തീരുമാനം. ഈ തുരങ്കപാത പിന്നീട് ഷണ്ടിംഗിനായി ഉപയോഗിക്കും.