സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിലെ മനംമയക്കുന്ന കാഴ്ചകള്‍
സിക്കിം: സിക്കിമിന്‍റെ തലസ്ഥാനമാണ് ഗാങ്ടോക്ക്. സിക്കിമിലെ ഏറ്റവും വലിയ പട്ടണമായ ഇവിടം വടക്കു കിഴക്കന്‍ ഇന്ത്യയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട നഗരം കൂടിയാണ്. നാഥു ലാ പാസ്, ഹനുമാൻ ടോക്ക്, റംടെക് മഠം, ഖെചോപാൽരി തടാകം, ഫോഡോംഗ് മഠം എന്നിവിടങ്ങള്‍ മറക്കാതെ കാണണം. കൂടാതെ സമയം പോലെ ടീസ്റ്റ റിവർ റാഫ്റ്റിംഗ്, സോംഗോ തടാകത്തിൽ യാക്ക് സഫാരി, പാരാഗ്ലൈഡിംഗ്, ഡിയോറലിയിൽ നിന്നുള്ള റോപ്‌വേ കേബിൾ സവാരി എന്നിവയും തിരഞ്ഞെടുക്കാം.(Credit Native Planet)